നിവിന്‍ പോളിയുടെ നായികയാകാന്‍ റിമിടോമി വിസമ്മതിച്ചത് എന്തുകൊണ്ട്? കാരണം ഇതാ

ക്രിക്കറ്റ് പ്രേമികളെയും കുടുംബ പ്രേക്ഷകരെയും ആകര്‍ഷിച്ച ചിത്രമായിരുന്നു 1983. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രമേശന്‍ എന്ന കഥാപാത്രത്തെയാണ്  നിവിന്‍ പോളി അവതരിപ്പിച്ചത്. ചിത്രത്തില്‍ രമേഷന്റെ ഭാര്യ സുശീലയുടെ വേഷം അവതരിപ്പിച്ച ശ്രിന്ദ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇത് ആരാണെന്ന് ചോദിക്കുന്ന ശ്രിന്ദയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.സുശീല എന്ന ഈ കഥാപാത്രം അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം ക്ഷണിച്ചത് ഗായികയും നടിയുമായ റിമിടോമിയെ ആയിരുന്നു.റിമി ടോമി ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിന്റെ കാരണമായി വണ്‍ ഇന്ത്യ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.’ചിത്രത്തിന്റെ സംവിധായകന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുടെ ആദ്യരാത്രി സീനുമുണ്ടെന്ന് കേട്ടപ്പോള്‍ റിമി ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.’അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, ജോയ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രിന്ദ തന്റെ അഭിനയ മികവ് കൊണ്ട് സുശീലയെ ഏറെ ശ്രദ്ധേയയാക്കി. ഫോട്ടോഗ്രഫിയില്‍ എബ്രിഡിന്റെ സഹപ്രവര്‍ത്തകയായിരുന്നു ശ്രിന്ദ.

© 2024 Live Kerala News. All Rights Reserved.