ഡോണള്‍ഡ് ട്രംപിന് ഒബാമയുടെ ഉപദേശം;കാര്യങ്ങളെ ഗൗരവപൂര്‍വം കാണുക, അല്ലെങ്കില്‍ അധികകാലം പ്രസിഡന്റ് പദവിയില്‍ തുടരാനാകില്ല; റഷ്യ-അമേരിക്ക ബന്ധത്തില്‍ രാഷ്ട്രീയനിലപാട് പാടില്ല

ബെര്‍ലിന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നിലപിലെ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേശം. ചുമതലയേറ്റെടുത്താല്‍ പിന്നെ കാര്യങ്ങളെ ഗൗരവപൂര്‍വം കാണാന്‍ ഡോണള്‍ഡ് ട്രംപ് തയ്യാറാകണം. അല്ലെങ്കില്‍ അധികകാലം പ്രസിഡന്റ് പദവിയില്‍ തുടരാനാകില്ലെന്നും ഒബാമ പറഞ്ഞു.റഷ്യ-അമേരിക്ക ബന്ധത്തില്‍ രാഷ്ട്രീയനിലപാട് പാടില്ല. അമേരിക്കയുടെ മൂല്യങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള സമീപനമായിരിക്കണം വേണ്ടതെന്നും ഒബാമ നിര്‍ദേശിച്ചു.അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിന് ജര്‍മ്മനിയിലെത്തിയപ്പോഴാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഒബാമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ട്രംപിന്റെ നിലപാടുകളില്‍ ആശങ്കയുണ്ടെന്നും ജര്‍മന്‍ സന്ദര്‍ശനവേളയില്‍ ഒബാമ അഭിപ്രായപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പിനിടെ ട്രംപ് നാറ്റോക്കെതിരെ തിരിഞ്ഞിരുന്നെങ്കിലും അമേരിക്കയുടെ നേതൃത്വത്തില്‍ ഏഴ് പതിറ്റാണ്ടുകളായി തുടരുന്ന നാറ്റോ സഖ്യത്തിന് ഉടവുതട്ടില്ലെന്നും ഒബാമ ഉറപ്പുനല്‍കി.

© 2023 Live Kerala News. All Rights Reserved.