തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ചു; മരിച്ചത് 15 കാരി ഗ്രീഷ്മ; പാല്‍ വാങ്ങി വരുമ്പോഴാണ് നായ്ക്കളുടെ മുന്നില്‍പെട്ടത്

തൃശൂര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. തൃശൂര്‍ കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്. ഇന്ന് രാവില 7.30 ഓടെയാണ് സംഭവം.പാല്‍ വാങ്ങാന്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. വഴിയില്‍ വെച്ച് ഒരുകൂട്ടം തെരുവുനായകളെ കണ്ട് പേടിച്ചോടിയ ഗ്രീഷ്മ അടുത്തുള്ള പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കടങ്ങോട് പ്രദേശം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. തെരുവുനായ്ക്കളുടെ ശല്യം ഇവിടെ പതിവാണ് താനും. നിരവധി തവണ പരാതി നല്‍കിയിട്ടും നായകളെ നിയന്ത്രിക്കുന്നതിനു നടപടി ഉണ്ടായിട്ടുമില്ല.

© 2023 Live Kerala News. All Rights Reserved.