എയര്‍ ഇന്ത്യയില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ പാറ്റ; അന്വേഷണം പ്രഖ്യാപിച്ചു;മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ചിക്കാഗോയിലേക്കുള്ള യാത്രാമധ്യേ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാനത്തില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ വേവിച്ച പാറ്റയെ ലഭിച്ചതോടെ യാത്രക്കാരന്‍ ഇത് ഫോട്ടോ സഹിതം ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. എയര്‍ ഇന്ത്യയില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പം ഇപ്പോള്‍ വിളമ്പുന്നത് പാറ്റയെ ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു യാത്രക്കാരനായ രാഹുല്‍ രഘുവംശി ട്വീറ്റ് ചെയ്തത്. ഹൈദരാബാദില്‍ നിന്നും ചിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. യാത്രക്കാരന് മോശം ഭക്ഷണം നല്‍കാനിടവന്നതില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. സംഭവം ഗൗരവമായി എടുക്കുന്നുവെന്നും ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും എയര്‍ ഇന്ത്യ സീനിയര്‍ മാനേജര്‍ ധനഞ്ജയ് കുമാര്‍ അറിയിച്ചു.

© 2023 Live Kerala News. All Rights Reserved.