നടി ഉര്‍വശി ചാനല്‍ പരിപാടിക്കിടയില്‍ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

തിരുവനന്തപുരം: നടി ഉര്‍വശി ചാനല്‍ പരിപാടിക്കിടയില്‍ സംസ്‌കാരരഹിതമായി പെരുമാറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നാണു വിശദീകരണം തേടിയത്. കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ജീവിതം സാക്ഷി പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു നേരത്തെ ഉര്‍വ്വശിക്കെതിരെ പരാതി ലഭിച്ചിരുന്നത്.ന്യായാധിപന്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ഉര്‍വശി പുരുഷന്‍മാരോടു മോശമായി പെരുമാറിയെന്നാണു പരാതി.കൈരളി ചാനല്‍ എംഡിയോടും വിശദീകരണം ആവശ്യപ്പെട്ടു. പരിപാടിയില്‍ അവതാരകയായി എത്തുന്ന ഉര്‍വശി ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ക്ഷോഭിക്കുകയും സംസ്‌കാരരഹിതമായി സംസാരിക്കുകയും ചെയ്യുന്നതായി സ്വകാര്യ പരാതിയില്‍ പറയുന്നു. ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. അടുത്ത മാസം ഒന്‍പതിനു കേസ് പരിഗണിക്കും.

© 2025 Live Kerala News. All Rights Reserved.