കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ല; മനോജുമായുള്ള വിവാഹത്തിനു ശേഷമാണ് ഞാന്‍ മദ്യപിക്കാന്‍ തുടങ്ങിയത്; ഉര്‍വശി മനസ്സ് തുറന്നു

തമിഴിലും മലയാളത്തിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് ഉര്‍വശി.മനോജ് കെ ജയനുമായുള്ള പ്രണയവിവാഹവും, വേര്‍പിരിയലും കഴിഞ്ഞ് വീണ്ടും വിവാഹം കഴിച്ച ഉര്‍വ്വശി സിനിമയില്‍ നിന്ന് മാറി ടെലിവിഷനില്‍ സജീവമായി. ഇപ്പോള്‍ വീണ്ടും സിനിമയില്‍ എത്തിയിരിക്കുന്നു. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടയില്‍ മലയാളം റേഡിയോ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും മകള്‍ കുഞ്ഞാറ്റയെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഊര്‍വശി. മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഉര്‍വ്വശി പറഞ്ഞത്. ഞാന്‍ സിനിമ ഇഷ്ടപ്പെട്ടു വന്നതല്ല, അതുകൊണ്ടു തന്നെ മകള്‍ സിനിമയില്‍ എത്തുന്നതിനോടു താല്‍പര്യവും ഇല്ല എന്നായിരുന്നു മറുപടി. ആദ്യമായാണ് ഒരു ഇന്റര്‍വ്യൂവില്‍ ഊര്‍വശി ഇക്കാര്യം പറയുന്നത്. ഉര്‍വശിയുടെ അമ്മയ്‌ക്കൊപ്പമാണ് മകള്‍ കുഞ്ഞാറ്റ ഇപ്പോള്‍. കല്‍പ്പനയുടെ മകളും ഒപ്പമുണ്ട്. ഇടക്കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു തുറന്ന് എഴുതുമെന്നും ആത്മകഥയില്‍ ഇക്കാര്യം ഉണ്ടാകും എന്നും ഉര്‍വശി പറഞ്ഞു.
തന്റെ മദ്യപാന ശീലത്തെക്കുറിച്ചും നടി ഇന്റര്‍വ്യൂവില്‍ മനസ് തുറക്കുന്നുണ്ട്. ‘ആദ്യ വിവാഹത്തിനു ശേഷമാണ് ഞാന്‍ മദ്യപിക്കാന്‍ തുടങ്ങിയത്. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിങ്ക്‌സ് കഴിക്കുന്നതായിരുന്നു അവിടുത്തെ (ഭര്‍തൃവീട്ടിലെ) രീതി. എല്ലാ കാര്യങ്ങളും ഞാന്‍ തുറന്നെഴുതും അത്രമാത്രം അനുഭവിച്ചു’വെന്നും ഉര്‍വശി പറയുന്നു.

© 2024 Live Kerala News. All Rights Reserved.