കൊച്ചി:പെരിയാറില്‍ ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് ജലഅതോറിറ്റി ആലുവയില്‍ നിന്നുളള പമ്പിങ് നിര്‍ത്തിവെച്ചു.കൊച്ചിയിലും വിശാലകൊച്ചിയിലും കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി. രാവിലെയുണ്ടായ കനത്ത വേലിയേറ്റത്തെ തുടര്‍ന്നാണ് ഉപ്പുവെള്ളം കയറിയത്.തുടര്‍ന്ന് ജലഅതോറിറ്റി നടത്തിയ പരിശോധനയില്‍ അനുവദനീയമായതില്‍ കൂടുതല്‍ ലവണാംശം വെള്ളത്തിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. വൈകിട്ടോടെ പമ്പിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.