ഹോളിവുഡ് സ്‌റ്റൈല്‍; ‘എസ്ര’ ആദ്യ ടീസര്‍ പുറത്തിറങ്ങി; വീഡിയോ കാണാം

പൃഥ്വിരാജ് നായകനാവുന്ന ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ആദ്യടീസര്‍ പുറത്തിറങ്ങി. ഹോളിവുഡ് സ്‌റ്റൈലിലാണ് ചിത്രം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തമിഴ് നടി പ്രിയാ ആനന്ദാണ് നായിക. ടോവിനോ തോമസും മുഖ്യവേഷത്തിലുണ്ട്. നവാഗതനായ ജെ.കേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ രാജ് സംഗീത സംവിധാനവും സുജിത് വാസുദേവ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് എസ്ര നിര്‍മിച്ചിരിക്കുന്നത്.നിഗൂഢതയും ദുരൂഹതയും നിറഞ്ഞ വാക്കുകളുടെയും കാഴ്ചകളുടെയും അകമ്പടിയോടെയാണ് എസ്രയുടെ വരവ്. അവര്‍ അവന്റെ പ്രണയം കവര്‍ന്നു. അവന്‍ അവരുടെ ലോകവും… ഈ ശിശിരത്തില്‍ എബ്രഹാം എസ്ര പ്രതികാരം ചെയ്യും എന്ന് പറയുന്ന ടീസര്‍. കഥയേക്കുറിച്ച് വളരെ കുറച്ച് മാത്രം പ്രേഷകന് ഊഹിക്കാന്‍ കഴിയുന്നത് എന്നാല്‍ ത്രസ്സിപ്പിക്കുന്നത് എന്നതു തന്നെയാണ് എസ്രയുടെ പ്രത്യേകത.പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം തിയ്യേറ്ററുകളിലെത്തും.

© 2023 Live Kerala News. All Rights Reserved.