ഒരു മെഴുക് പ്രതിമയുടെ സെല്‍ഫി..

വാഷിംങ്ടണ്‍: ന്യൂ ജനറേഷന്റെ ഏറ്റവും വലിയ ട്രെന്റാണ് സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പോസ്റ്റ് ചെയ്യുക എന്നത്. ഇന്ത്യയെ അപേക്ഷിച്ച് മറ്റ് രാഷ്ട്രങ്ങളില്‍ ഈ പ്രവണത കൂടുതലാണ്. അതും സെലിബ്രേറ്റികള്‍ക്ക് ഒപ്പമുള്ള സെല്‍ഫിയെടുപ്പ്. പ്രശസ്ത മോഡലും ടിവി ആങ്കറുമായ കിം കര്‍ദഷിയാനൊപ്പമുള്ള സെല്‍ഫിക്കാണ് ഇപ്പോള്‍ അമേരിക്കയില്‍ മാര്‍ക്കറ്റ്. അതിനായി കിം കദര്‍ഷിയാന്റെ ഒരു മെഴുക് പ്രതിമ തന്നെ നിര്‍മ്മിച്ചു കഴിഞ്ഞു.

ലോകത്തിലെ ആദ്യത്തെ സെല്‍ഫി മെഴുക് പ്രതിമയാണ് വാഷിംങ്ടണില്‍ പൂര്‍ത്തിയായത്. അതും ഒര്‍ജിനല്‍ ഫോണുമായി നല്‍ക്കുന്ന മോഡല്‍. മോഡലിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ദിവസവും നൂറുകണക്കിനാളുകളാണ് ലോക പ്രശസ്ത മോഡലിനൊപ്പം സെല്‍ഫിയെടുക്കാനെത്തുന്നത്..

രാണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന കിം കദര്‍ഷിയാന്‍ തന്റെ മെഴുക് പ്രതിമ സ്ഥാപിച്ച മ്യൂസിയം അധികൃതരോട് ട്വിറ്ററില്‍ നന്ദി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.