കിം കര്‍ദാഷിയാനെ തോക്കുന്‍മുനയില്‍ നിര്‍ത്തികൊള്ളയടിച്ചു; കോടികളുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു; സംഭവം അറിഞ്ഞ ഭര്‍ത്താവ് സംഗീത പരിപാടി നിര്‍ത്തി ഭാര്യയുടെ അരികില്‍ എത്തി

ഹോളിവുഡ് താരം കിം കര്‍ദാഷിയാനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കോടികളുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു. പാരീസിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് വേഷം ധരിച്ച രണ്ടു മുഖംമൂടികളായിരുന്നു കടന്നുകയറിയത്. സംഭവം അറിഞ്ഞ് ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റ് ന്യൂയോര്‍ക്കിലെ സംഗീത പരിപാടി ഇടയ്ക്ക് നിര്‍ത്തി ഭാര്യയുടെ അരികില്‍ എത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍. അതേസമയം താരത്തിനോ കുട്ടികള്‍ക്കോ ഒരു തരത്തിലുമുള്ള ശാരീരിക പീഡനം ഏറ്റതായി റിപ്പോര്‍ട്ടില്ല. മാതാവ് ക്രിസ് ജന്നറും സഹോദരിമാരായ കോര്‍ട്‌നിയും കെന്‍ഡലും പാരീസില്‍ താരത്തിനൊപ്പം ഉണ്ടായിരുന്നു. മീഡോസ് ഫെസ്റ്റിവലില്‍ പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്ന കെനിയന്‍ വെസ്റ്റ് വീട്ടില്‍ ഒരു അത്യാഹിതം സംഭവിച്ചു എന്ന് പറഞ്ഞ് പരിപാടി ഇടയ്ക്ക് നിര്‍ത്തുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കും നാലു മണിക്കും ഇടയിലായിരുന്നു സംഭവം.

പാരീസിലെ റിറ്റ്‌സ് ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ലക്ഷക്കണക്കിന് ഡോളറുകള്‍ മൂല്യം വരുന്ന ആഭരണങ്ങള്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. അതേസമയം എങ്ങിനെയാണ് ആക്രമണം നടന്നതെന്നോ സുരക്ഷാ സംവിധാനങ്ങള്‍ തടഞ്ഞിരുന്നോ തുടങ്ങിയ വിവരങ്ങളെല്ലാം അവ്യക്തമാണ്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ നഗരത്തില്‍ മറ്റൊരിടത്ത് പെനിന്‍സുല ഹോട്ടലില്‍ ഇവരുടെ സഹാദരിമാരായ കോര്‍ട്‌നിയും കെന്‍ഡലും താമസിക്കുന്നുണ്ടായിരുന്നു. മാതാവ് കിമ്മിനും സഹോദരി കോര്‍ട്‌നിക്കും ഒപ്പം പാരീസ് ഫാഷന്‍ വീക്കിനായി എത്തിയതായിരുന്നു കിം കര്‍ദാഷിയാന്‍.

© 2024 Live Kerala News. All Rights Reserved.