ഫിലിം ഫെസ്റ്റിലെ ജനത്തിരക്കിന് കാരണം നഗ്‌നതാ പ്രദര്‍ശനമാണെന്ന് ശ്രീകുമാരന്‍ തമ്പി; ബ്ലെസിയുടെ മറുപടി ഇങ്ങനെ

കുവൈത്ത് : ഫിലിം ഫെസ്റ്റിലെ ജനത്തിരക്കിരക്കിന് കാരണം നഗ്‌നതാ പ്രദര്‍ശനമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ വെട്ടിമാറ്റാത്ത ലൈംഗിക രംഗങ്ങള്‍ കാണാനാണ് ഇത്രയ്ക്ക് ജനത്തിരക്ക് ഉണ്ടാകാന്‍ കാരമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സിനിമകള്‍ക്കിടയില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഫിലിം ഫെസ്റ്റുകളില്‍ 18നും 25നും ഇടയിലുള്ള യുവാക്കളാണ് ഭൂരിഭാഗവും എത്തുന്നത്. അവരാണ് ഇത്തരം സിനിമകള്‍ കൂടുതല്‍ കാണുന്നത്. എന്നാല്‍  ഇന്റര്‍നെറ്റ് യുഗത്തില്‍ സെക്‌സ് രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രമായി ആരെങ്കിലും ഫിലിം ഫെസ്റ്റിവെല്ലുകളില്‍ പോകുമെന്ന് താന്‍ കരുതുന്നില്ലെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ വ്യവസായ സ്ഥാപനമായ എന്‍.ബി.ടി.സി യുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

© 2024 Live Kerala News. All Rights Reserved.