കറന്‍സി പിന്‍വലിച്ചത് സിനിമാ മേഖലയ്ക്കും തിരിച്ചടി;കട്ടപ്പനയിലെ ഋത്വിക് റോഷന്‍,ഒരേമുഖം സിനിമകളുടെ റിലീസ് മാറ്റി;മീന്‍കുഴമ്പും മണ്‍പാനയും നാളെ എത്തും

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സിനിമാ മേഖലയ്ക്കും തിരിച്ചടിയാകുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം രണ്ട് മലയാള സിനിമകളുടെ റിലീസ് മാറ്റിവെച്ചു. നാളെ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേമുഖം എന്നി സിനിമകളുടെ റിലീസിംഗാണ് മാറ്റിയത്. രണ്ടു ചിത്രങ്ങളും അടുത്ത ആഴ്ച റിലീസ് ചെയും. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നടന്‍ ദിലീപാണ് നിര്‍മിച്ചിരിക്കുന്നത്. പുതുമുഖമാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒരേമുഖം എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍.അതേസമയം, രണ്ട് തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും നാളെ തീയേറ്ററിലെത്തും. ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന മീന്‍കുഴമ്പും മണ്‍പാനയും മീന്‍കുഴമ്പും മണ്‍പാനയും ആണ് റിലീസ് ആകുന്ന തമിഴ് ചിത്രങ്ങളില്‍ ഒന്ന്.500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയും വിപണിയില്‍ ആവശ്യത്തിന് 100 രൂപാ നോട്ടുകള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തിയേറ്ററുകളിലേക്ക് എത്താതെ വരുമോ എന്ന അശങ്കയാണ് റിലീസ് മാറ്റി വെക്കാന്‍ കാരണം.

© 2024 Live Kerala News. All Rights Reserved.