സൂര്യ ജ്യോതിക ജോഡി വീണ്ടും വെള്ളിത്തിരയിലേക്ക്; വിവാഹ ശേഷം ഇവര്‍ ഒന്നിക്കുന്ന ആദ്യ ചിത്രം

വെള്ളിത്തിരയില്‍ സൂര്യ ജ്യോതിക ജോഡി വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജ്യോതിക നായികയായി എത്തുന്ന ‘മഗിളര്‍ മട്ടും’ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സൂര്യ എത്തുന്നത്.ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മ ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹത്തിന് ശേഷം ഇവര്‍ ഒന്നിക്കുന്ന ആദ്യചിത്രവും ഇതായിരിക്കും. ചിത്രം നിര്‍മ്മിക്കുന്നതും സൂര്യ തന്നെയാണ്. ചിത്രത്തില്‍ ഡോക്യുമെന്ററി സംവിധായകയുടെ വേഷമാണ് ജ്യോതികയ്ക്ക്. വിവാഹത്തിന് ശേഷം ചലച്ചിത്ര രംഗത്തുനിന്നും വിട്ടുനിന്ന ജ്യോതിക 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരികെ എത്തിയത്. മലയാള ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പാണിത്.

© 2024 Live Kerala News. All Rights Reserved.