അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രം നാല് ഭാഷകളില്‍; നായകന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിമ്പു?

നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലടക്കം നാല് ഭാഷകളിലെന്ന് റിപ്പോര്‍ട്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകനാവുകയെന്നും റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ കഥ അല്‍ഫോന്‍സ് ആദ്യം പറഞ്ഞത് ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനോടായിരുന്നു. എന്നാല്‍ കരണ്‍ ജോഹര്‍ ചിത്രം ഏയ് ദില്‍ ഹേ മുഷ്‌കിലിന്റെ തിരക്കുകളിലായിരുന്നതിനാല്‍ രണ്‍ബീര്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.അന്‍പാതവന്‍, അടങ്കാതവന്‍, അസറാതവന്‍ എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ചിമ്പു ചിത്രം ആരംഭിക്കും. അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിലൂടെ ഒരേ സമയം മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ നടന്‍ എന്ന നേട്ടവും ചിമ്പുവിന് സ്വന്തം. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

© 2024 Live Kerala News. All Rights Reserved.