#RussianHandShake: മൂബൈ ഭീകരാക്രമണ കേസില്‍ ലഖ്വിക്കെതിരെ വേഗത്തില്‍ നടപടി വേണമെന്ന് മോദി..2016 ല്‍ മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. മോദി -ഷെരീഫ് കൂടിക്കാഴച അവസാനിച്ചു

ഉഫ: മുംബെ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്#വിയെ ജാമ്യത്തില്‍ വിട്ട പാക് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു. ഇരു രാഷ്ട്രങ്ങളുടേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ഉഫയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു, ഭീകരവാദം ഉള്‍പ്പടെയുള്ള നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായിത്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

തീരുമാനങ്ങള്‍..

* ഇരുരാജ്യങ്ങളും പിടികൂടിയ മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനകം വിട്ടയക്കും.
* 2016 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍                    പാകിസ്താന്‍ സന്ദര്‍ശിക്കും. പാകിസ്താന്‍ പ്രസിഡന്റ് നവാസ് ശെരീഫിന്റെ ക്ഷണം മോദി      സ്വീകരിച്ചു. സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ യോജിച്ച് പരിശ്രമിക്കും.
* ഇരു രാജ്യങ്ങളും തമ്മിലുള്ള തീര്‍ത്ഥാടന ടൂറിസം വികസിപ്പിക്കും.
* അതിര്‍ത്ഥിയിലെ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടേയും അതിര്‍ത്ഥി രക്ഷ സേന തലവന്‍മാര്‍        തമ്മില്‍ ചര്‍ച്ചചെയ്യും. വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍               അവസാനിപ്പിക്കുന്നതിനെക്കുറിച്ചാവും ചര്‍ച്ച.

വിദേശകാര്യ സെകട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറും പാക് വിദേശ കാര്യ സെക്രട്ടറി അസാസ് അഹമ്മദ് ചൗദരിയുമാണ് സംയുക്ത പ്രസ്ഥാവന നടത്തിയത്.

പ്രധാനമന്ത്രിമാര്‍ തമ്മില്‍ മുക്കാല്‍ മണിക്കൂര്‍ നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മോദിയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും നവാസ് ഷെരീഫിനൊപ്പം പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ.) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദിയും നവാസ് ഷെരീഫും റഷ്യയിലെത്തിയത്. എസ്.സി.ഒ. സമ്മേളനത്തില്‍ നിരീക്ഷകരായാണ് ഇരുവരും പങ്കെടുക്കുക.


 

ഉഫ:മോദി -ഷെരീഫ് കൂടിക്കാഴ്ച അവസാനിച്ചു. 50 മിനുറ്റ് വരെ നീണ്ടു നിന്നു.45 മിനുറ്റ് ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയം.നരേന്ദ്ര മോദി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുന്നു.റഷ്യയിലെ ഉഫയില്‍ വച്ചാണ് കൂടിക്കാഴ്ച.മോദി ലഖ്‌വി വിഷയം ഉന്നയിച്ചു.

 

© 2024 Live Kerala News. All Rights Reserved.