പുലിമുരുകന്റെ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍; കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട് ഡൗണ്‍ലോഡിങ് തടഞ്ഞു

തിരുവനന്തപുരം: മോഹന്‍ ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്റെ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്‌സൈറ്റുകളിലാണ് പുലിമുരുകന്റെ പ്രിന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.കേരള പൊലീസ് സൈബര്‍ ഡോട്ട്.കോം ഇടപെട്ട് ഡൗണ്‍ലോഡിങ് തടസപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ചിത്രത്തിന്റെ പ്രന്റുകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ആഴ്ച വിദേശത്ത് റിലീസ് ചെയ്തിരുന്നു. യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. എവിടെ നിന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തതെന്ന വിവരം ലഭ്യമല്ല. പുലിമുരുകന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാകുമെന്നാണ് വിലയിരുത്തല്‍. 100 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന ആദ്യ ചിത്രമാകും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ചിത്രത്തിന്റെ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

 

© 2024 Live Kerala News. All Rights Reserved.