പ്രധാനമന്ത്രിയുടെ ചിത്രം തുന്നിയ വസ്ത്രം ധരിച്ചു;ബോളിവുഡ് നടി രാഖി സാവന്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തുന്നിയ വസ്ത്രം ധരിച്ച് കൊണ്ടുള്ള ഫോട്ടോ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റു ചെയ്ത ബോളിവുഡ് നടി രാഖി സാവന്തിനെതിരെ ജയ്പൂരിലെ കന്‍കോളി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രധാനമന്ത്രിയെ അവഹേളിച്ചതിനും അശ്ലീലത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതുമാണ് കേസെടുത്തത്. ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച എഴുപതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് രാഖി സാവന്ത് ഈ വസ്ത്രം ധരിച്ചെത്തിയത്. മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും രാഖി തന്നെ പോസ്റ്റു ചെയ്യുകയും ചെയ്തു. ഇതോടെ രാഖിയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പ്രാദേശിക അഭിഭാഷകനായ പ്രജീത് തിവാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാഖി ധരിച്ചിരുന്ന വസ്ത്രം മോദിയെ അവഹേളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ മാന്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കുന്നത് നിരോധിക്കുന്ന നിയമം അടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.