നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലേ;പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മജിസ്‌ട്രേറ്റിനു മുമ്പാകെ തനിക്കു പരാതി ഇല്ല എന്നു പറഞ്ഞാല്‍ അതോടെ കേസ് തീരുമോ? യുവതിയുടെ വെളിപ്പെടുത്തലില്‍ ജോയ് മാത്യുവിന്റെ പ്രതികരണം

സി.പി.ഐ.എം കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ ജോയ് മാത്യുവിന്റെ പ്രതികരണം. നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലേയെന്ന് സംശയിച്ചാല്‍ തെറ്റാണോയെന്ന് ജോയ് മാത്യു ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മജിസ്‌ട്രേറ്റിനു മുമ്പാകെ തനിക്കു പരാതി ഇല്ല എന്നു പറഞ്ഞാല്‍ അതോടെ തീരുമോയെന്നു ചോദിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അപ്പോള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നെ മജിസ്‌ട്രേറ്റ് മുമ്പാകെ എനിക്ക് പരാതിയില്ല സാറേ എന്ന് പറഞ്ഞാല്‍ കേസ് അതോടെ തീരും എന്നാണോ? വല്ലാത്ത ഒരു വകുപ്പാണത്. ഓര്‍മ്മിച്ചോ വകുപ്പ്164 നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലേ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ? തെളിവെടുപ്പെന്ന വ്യാജേനയുള്ള പൊലീസിന്റെ പീഡനങ്ങളില്‍ മനംനൊന്തും ഭീഷണി ഭയന്നുമാണ് താന്‍ പരാതി പിന്‍വലിച്ചതെന്നുമാണ് പീഡനത്തിന് ഇരയായ സ്ത്രീ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മജിസ്‌ട്രേറ്റിനു മുമ്പാകെ പരാതി പിന്‍വലിക്കുന്നു എന്നു പറഞ്ഞപ്പോഴും സംഭവം നടന്നു എന്നതില്‍ താന്‍ ഉറച്ചുനിന്നിരുന്നു എന്നും യുവതി വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.