സിപിഐ മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് എംഎം മാണി; വിമര്‍ശിച്ചത് ഇ.ചന്ദ്രശേഖരനെയും വിഎസ് സുനില്‍കുമാറിനെയും;മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനു കുഴപ്പം ചെയ്യുമെന്ന് മണി

തൊടുപുഴ :സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎം മണി. ഇ.ചന്ദ്രശേഖരനെയും വി.എസ്.സുനില്‍കുമാറിനെയും മണി പരസ്യമായി വിമര്‍ശിച്ചത്.മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനു കുഴപ്പം ചെയ്യുമെന്ന് മണി പറഞ്ഞു.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്താനും മടിക്കേണ്ടെന്ന് എം.എം. മണി പറഞ്ഞു. രാജാക്കാട്ട് നടക്കുന്ന കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിലായിരുന്നു മണിയുടെ രൂക്ഷ വിമര്‍ശനം. ‘സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരാണു ഭരിക്കുന്നത്. ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ചു റവന്യൂ മന്ത്രി വിവരക്കേടു പറയുകയാണ്. കാസര്‍കോട്ടെ കാര്യങ്ങളല്ലാതെ വേറൊന്നും റവന്യു മന്ത്രിക്കറിയില്ല. ഇനിയെല്ലാം നമുക്കു ശരിയാക്കിയെടുക്കണം. കൃഷി മേഖലയിലും ഗുരുതര പ്രശ്‌നങ്ങളുണ്ട്. ഇതിനെ ഫലപ്രദമായി നേരിടണം. കൃഷിക്കാരെ ഫലപ്രദമായി അണിനിരത്തണമെന്നും മണി പറഞ്ഞു. ഒരേ മുന്നണിയുടെ ഭാഗമായി ഇരിക്കെയാണ് സി.പി.ഐ. മന്ത്രിമാര്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംകൂടിയായ എം.എം. മണി പരസ്യമായി വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.