പിണക്കങ്ങള്‍ മാറി; ഷാരൂഖും സല്‍മാനും വീണ്ടും ഒന്നിക്കുന്നു; ‘ട്യൂബ് ലൈറ്റ്’ അടുത്ത വര്‍ഷം തീയറ്ററുകളിലെത്തും

ഫറാ ഖാന്‍ സംവിധാനം ചെയ്ത ‘ഓം ശാന്തി ഓം’ ന് ശേഷം ഷാരൂഖും സല്‍മാനും വീണ്ടും ഒന്നിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ നീണ്ട പിണക്കങ്ങള്‍ അവസാനിപ്പിച്ച് കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ട്യൂബ് ലൈറ്റ്’ എന്ന ചിത്രത്തിലാണ് സല്‍മാനും ഷാരൂഖും ഒന്നിക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായാണ് ഷാരൂഖ് എത്തുന്നത്. ചിത്രത്തില്‍ അതിഥി താരമായി ആദ്യം ശത്രുഘ്‌നന്‍ സിന്‍ഹയെ ആണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഷാരുഖിനെ സമീപിക്കുകയായിരുന്നു. ‘എക് ദാ ടൈഗര്‍’, ഭജ്‌രംഗി ഭൈജാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കബീര്‍ ഖാനും സല്‍മാനും ഒന്നിക്കുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. ലഡാക്കില്‍ ചിത്രീകരണം പുരോഗമിക്കുന്ന ട്യൂബ് ലൈറ്റ് അടുത്ത വര്‍ഷം ഈദ് റിലീസായി തീയറ്ററുകളിലെത്തും. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് കരണ്‍ അര്‍ജുന്‍, കുച്ച് കുച്ച് ഹോത്താ ഹേ, ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗ തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളിലും, അതിഥി വേഷത്തിലും ഇരുവരും ഒന്നിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.