ദേശീയ ആയുര്‍വ്വേദ ദിനം ആചരിച്ചു

ആയുര്‍വ്വേദ ദിനത്തിനോടനുബന്ധിച്ച് ഔഷധി ആശുപത്രിയില്‍ വച്ച് നടത്തിയ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡെപ്യൂട്ടി കമാന്റന്റ് കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രമേഹരോഗ ചികിത്സക്ക് അത്യാന്താപേക്ഷിത സസ്യങ്ങളുടെ വിതരണ ഉദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സൂപ്രണ്ട് ഡോ.കെഎസ് രജിതന്‍ അദ്ധ്യക്ഷത വഹിക്കുകയും ബോധവല്‍ക്കരണ ക്ലാസ്സിന് ഡോ.ദിവ്യയും ചികിത്സാക്യാമ്പിന് റിട്ടയര്‍ഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെബി പ്രിയം വദവും കൂടാതെ ഡോ.മീന,ഡോ.അനശ്വര, ഡോ.ജി എസ് വര്‍ഷ.ഡോ.നീതു, ഡോ. മേഘ്‌ന,ഡോ. ആതിര,ഡോ.രമ്യ എന്നിവര്‍ നേതൃത്വം നല്‍കി.