മാമുക്കോയയുടെ വീട്ടിലേക്കുളള വഴി നഗരസഭ പൊളിച്ചുനീക്കി; കയ്യേറ്റമല്ലെന്ന് മാമുക്കോയ

കോഴിക്കോട്: അനധികൃത കൈയ്യേറ്റമെന്ന് ആരോപിച്ച് നടന്‍ മാമൂക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭാ അധികൃതര്‍ പൊളിച്ചുനീക്കി. വീട്ടിലേക്കുളള വഴി് അനധികൃതമായി കൈയ്യേറി കോണ്‍ക്രീറ്റ് ചെയ്തതാണെന്ന് കോഴിക്കോട് നഗരസഭ അധികൃതര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ അധികൃതരെത്തി വഴി പൊളിച്ചുനീക്കിയത്. അതെസമയം വീട്ടിലേക്കുളള വഴി കയ്യേറ്റം അല്ലെന്നും മുന്നറിയിപ്പില്ലാതെയാണ് പൊളിച്ചുനീക്കിയതെന്നും മാമുക്കോയ പ്രതികരിച്ചു. ആ സമയത്ത്് താന്‍ വീട്ടില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തന്റെ എടുത്ത്് ഇക്കാര്യം പറയാനുള്ള സാമാന്യ മര്യാദ പോലും പൊലീസ് കാണിച്ചില്ലെന്നും മാമുക്കോയ പറയുന്നു. കൈയേറ്റം നടത്തിയെന്ന് കാണിച്ചോ പൊളിച്ചുമാറ്റാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ടോ ഉള്ള യാതൊരു നോട്ടീസും തനിക്ക് ലഭിച്ചിരുന്നില്ലെന്നും മാമുക്കോയ പറയുന്നു.

© 2024 Live Kerala News. All Rights Reserved.