ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ? പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; വിശദീകരണവുമായി നടി രംഭ

വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവുമൊത്ത് ഒന്നിച്ച് കഴിയാണം എന്ന് ആവശ്യപ്പെട്ട് നടി രംഭ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഭ രംഗത്ത്. ഇപ്പോള്‍ പ്രചരിക്കുന്നത് വാര്‍ത്ത വ്യാജ . ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ? എന്നാണ് രംഭ ചോദിക്കുന്നത്. അങ്ങനെ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാത്ത എന്റെ കുടുംബത്തെക്കുറിച്ച് എങ്ങനെ ഈ വാര്‍ത്ത വന്നു. ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല നല്ല രീതിയിലാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും താരം വ്യക്തമാക്കി. തന്റെ സഹോദരന്‍ മുഖേനയാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചതെന്ന് രംഭ സൂചിപ്പിക്കുന്നുണ്ട്. …
എനിക്ക് രണ്ടു മക്കളുണ്ട് അവരുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്ന് താരം പറയുന്നു. ആദ്യമായല്ല രംഭയുടെ വിവാഹ മോചന വാര്‍ത്ത പ്രചരിക്കുന്നത്. ഹിന്ദു വിഭാഗത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം തന്നെ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്. കാനഡയിലെ ബിസിനസ് പ്രമുഖനായ ഇന്ദിരന്‍ പത്മനാഭനുമായി 2010ലായിരുന്നു രംഭയുടെ വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ സഹായിച്ച് രംഭ കാനഡയിലായിരുന്നു. അതേസമയം വിഷയത്തില്‍ രംഭയുടെ അടുത്ത സുഹൃത്തും നടിയുമായ ഖുഷ്ബു താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രംഭയുടെ ജീവിതത്തിന് യാതൊരു കുഴപ്പവും ഇല്ലെന്നും അവര്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സുഖമായി ജീവിക്കുന്നുവെന്നും ഖുഷ്ബു ട്വിറ്ററില്‍ കുറിച്ചു.

© 2024 Live Kerala News. All Rights Reserved.