സ്‌കൂളിലേക്കു പോവുകയായിരുന്ന മൂന്നാം ക്ലാസുകാരനെ കഴുത്തറുത്തു കൊന്നു

 

കാഞ്ഞങ്ങാട്: കാസര്‍കോഡ് സ്‌കൂളിലേക്കു പോവുകയായിരുന്ന മൂന്നാംക്ലാസുകാരനെ കഴുത്തറുത്തു കൊന്നു. തണ്ണോത്തെ അബ്ബാസിന്റെ മകന്‍ ഫഹദാണ്(എട്ട്) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു വിജയന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കു മാനസിക വിഭ്രാന്തിയുളളതായി പറയപ്പെടുന്നു. ഇന്നു രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. കല്യോട്ട് ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ്. സ്‌കൂളിലേക്കുള്ള നടന്നു പോകവെ ശാന്തമുള്ള് എന്ന സ്ഥലത്തു വച്ചാണ് പ്രതി ആക്രമണം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.