ടി.പി കേസിലെ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്;ദൂരെയായതിനാല്‍ ബന്ധുക്കള്‍ക്ക് കാണാനാകുന്നില്ലെന്ന് പരാതി; പ്രതികളെ കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നിയമപരമായി ഏതറ്റംവരെയും പോകുമെന്ന് രമ

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്. ഇപ്പോള്‍ വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലുള്ള പ്രതികളെയാണ് കണ്ണൂരിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നത്. ദൂരെയായതിനാല്‍ ബന്ധുക്കളെയും മാറ്റും കാണാന്‍ കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണിത്. കേസിലെ പ്രതികളായ പി.കെ.കുഞ്ഞനന്തനും,കെ.സി.രാമചന്ദ്രനും നിലവില്‍ കണ്ണൂരില്‍ തന്നെയാണുള്ളത്. ഇവരടക്കം 11 പ്രതികളാണ് ടിപി കേസില്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി കഴിയുന്നത്. ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത്, വാഴപ്പടിച്ചി റഫീഖ് എന്നിവര്‍ പൂജപ്പുരയിലും കൊടി സുനി,ടി.കെ.രജീഷ് തുടങ്ങി മറ്റു ആറു പേര്‍ വിയ്യൂരിലുമാണ് കഴിയുന്നത്. ഇവരെല്ലാം കണ്ണൂരിനും അതിനുടുത്ത പ്രദേശങ്ങളിലുമുള്ളവരായതിനാല്‍ നാട്ടിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.നേരത്തെ കോഴിക്കോട് ജില്ലാ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതിനും മറ്റു തടവുകാരെ ആക്രമിച്ചതിനും ഇതില്‍ ചിലര്‍ക്കെതിരെ കേസുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവരെ വിവിധ ജയിലുകളിലേക്ക് മാറ്റിയത്. ഏറെ രാഷ്ട്രീയ ബന്ധങ്ങളുള്ള ടിപി കേസിലെ പ്രതികളെയെല്ലാം കണ്ണൂരിലേക്ക് മാറ്റുന്നത് ജയില്‍ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍.ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവര്‍ 2011 മുതലാണ് തടവില്‍ കഴിയുന്നത്.ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഇക്കാര്യം ഉറുപ്പുണ്ടായിരുന്നതായും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ.രമ രമ പറഞ്ഞു. പ്രതികളെ കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും രമ അഭിപ്രായപ്പെട്ടു

© 2024 Live Kerala News. All Rights Reserved.