വിജയവാഡ: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടില്‍(ഇപിഎഫ്) നാഥനില്ലാതെ കിടക്കുന്നത് 27,000 കോടി രൂപ. കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ധാരു ദത്തത്രേയ അറിയിച്ചതാണ് ഇക്കാര്യം. ഉടമസ്ഥരില്ലാതെ കിടക്കുന്ന ഇപിഎഫ് തുക തൊഴിലാളി ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കാനാണു കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.
ഇപ്പോള്‍ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഇനത്തില്‍ 8.62 ലക്ഷം കോടി രൂപയാണുള്ളതെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷ് തൊഴിലാളി നിയമങ്ങളില്‍ കാലോചിതമായ പരിഷ്കാരം കൊണ്ടുവരുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.
സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ രണ്ടു കോടി തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.