പാക് ബാലനെ സഹപാഠികള്‍ സ്‌കൂള്‍ ബസില്‍ വച്ചു മര്‍ദ്ദിച്ചു; മുസ്ലീമായതിന്റെ പേരിലാണ് മര്‍ദനം;ഏഴുവയസുകാരന്റെ കൈ ഒടിഞ്ഞു

വാഷിംഗ്ണ്‍: മുസ്ലീ ആയതിന്റെ പേരില്‍ പാക്കിസ്ഥാന് ബാലന് അമേരിക്കയില്‍ ക്രൂര മര്‍ദ്ദനം. സഹപാഠികളായ അഞ്ചു പേര്‍ ചേര്‍ന്നാണ് ഏഴു വയസുകാരനായ അബ്ദുള്‍ ഉസ്മാനിയെ സ്‌കൂള്‍ ബസില്‍ വച്ചു മര്‍ദ്ദിച്ചത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങു വഴിയാണ് മര്‍ദ്ദനമേറ്റത്. മുസ്ലീം ആയതിന്റെ പേരിലാണ് മകനെ മര്‍ദ്ദിച്ചതെന്ന് ഉസ്മാനിയുടെ മാതാപിതാക്കള്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഉസ്മാനിയുടെ അമ്മയും സഹോദരങ്ങളും പാക്കിസ്ഥാനിലേക്ക് തിരിച്ചു പോയി.
ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയിലേക്ക് സ്വാഗതം എന്ന പേരില്‍ ഉസ്മാനിയുടെ രക്ഷിതാക്കള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നോര്‍ത്ത് കരോളിന സ്‌കൂളില്‍ പഠിക്കുന്ന അബ്ദുള്‍ ഉസ്മാനിക്കാണ് മര്‍ദ്ദനമമേറ്റത്. കുട്ടിയുടെ കൈ ഒടിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മുസ്ലിമായത് കൊണ്ടാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘സംഭവത്തെ കുറിച്ച് ശക്തമായ അന്വേഷണം പ്രിന്‍സിപ്പല്‍ നടത്തും’സ്‌കൂളിന്റെ വക്താവ് ലിസ ലൂട്ടന്‍ പറഞ്ഞു. തൊട്ടടുത്ത വീട്ടുകാര്‍ മതപരമായി കളിയാക്കാറുണ്ടെന്നും മറ്റൊരു കുഞ്ഞിനെ ഭീകരവാദി എന്ന് വിളിച്ചതായും ഉസ്മാനി വ്യക്തമാക്കി

© 2024 Live Kerala News. All Rights Reserved.