ദാഹം മൂത്ത് അതിര്‍ത്തി കടന്ന പാക് ബാലന് ബിഎസ്എഫിന്റെ സഹായം; ഇന്ത്യന്‍ മണ്ണിലെത്തിയ പാക് ബാലനെ തിരിച്ചയച്ചു

പഞ്ചാബ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി വരികയാണ് . അതിനിടെ ദാഹം മൂത്ത് പാക് ബാലന്‍ അതിര്‍ത്തി കടന്നു. ഇന്ത്യന്‍ മണ്ണിലെത്തിയ പാക് ബാലനെ ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചു. മുഹമ്മദ്ദ് തന്‍വീര്‍ എന്ന 12കാരനാണ് ഇന്ത്യയില്‍ ദാഹമാറ്റുന്നതിനായെത്തിയത്. പഞ്ചാബ് പ്രവശ്യയിലുള്ള ഡോണ തെലു മാല്‍ അതിര്‍ത്തിയില്‍ വച്ചാണ് കുട്ടി ഇന്ത്യയിലെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് ബാലനെ അതിര്‍ത്തിയില്‍ വച്ച് കണ്ടെത്തിയത്. അന്ന് രാത്രി ക്യാമ്പില്‍ താമസിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 11.00 മണിക്ക് ബിഎസ്എഫ് കുട്ടിയെ പാകിസ്താന് കൈമാറിയിതായി അറിയിച്ചു. ഇന്ത്യന്‍ ജവാന്‍ ചന്ദു ബാബുലാല്‍ ചവാന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന്റെ പേരില്‍ ജയിലില്‍ കഴിയുമ്പോഴാണ് ഇന്ത്യയുടെ നടപടി. കൊച്ചുമകന്‍ പാക് പട്ടാളത്തിന്റെ പിടിയിലായ വാര്‍ത്തയറിഞ്ഞ് ചന്ദു ബാബുലാലിന്റെ മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചിരുന്നു. ജവാന്റെ മോചനത്തിനായി ശ്രമം തുടരുന്നു.

© 2024 Live Kerala News. All Rights Reserved.