തൃശൂരില്‍ ബസ് സ്‌റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് മരണം;ഒമ്പത് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൃശൂര്‍: തൃശൂരില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ബസ് സ്റ്റോപ്പിലേക്കാണ് ഇന്നോവ പാഞ്ഞുകയറിയത്. പരപ്പൂര്‍ സ്വദേശികളായ അരവിന്ദാക്ഷന്‍, മിഷേല്‍ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അമല ആശുപത്രിക്കു മുന്നിലെ ബസ് സ്റ്റോപ്പിലേക്കാണ് ഇന്നോവ പാഞ്ഞു കയറിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഇന്നോവയാണ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയത്.ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തില്‍ എത്തിയ ഇന്നോവ വാഹനമാണ് ബസ് കാത്തുനിന്നവര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറിയത്.

© 2024 Live Kerala News. All Rights Reserved.