ഓട്ടോ ഡ്രൈവറായ യുവതിക്കൊപ്പം നമിതയുടെ സെല്‍ഫി; സഹായം ആവശ്യം വന്നാല്‍ വിളിച്ചാല്‍ ഒപ്പമുണ്ടാകുമെന്ന് താരം

ആരാധകര്‍ക്ക് താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ഇഷ്ടമായിരിക്കും. എന്നാല്‍ ഈ സെല്‍ഫിയില്‍ താരം തമിഴിലെ ഗ്ലാമര്‍ താരം നമിതയല്ല.ചെന്നൈ നഗരത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. ചെന്നൈയിലൂടെ സ്വന്തം കാറില്‍ പോകുമ്പോഴാണ് ഓട്ടോ ഓടിക്കുന്ന തമിഴ് യുവതിയെ താരം കണ്ടത്. കണ്ട ഉടനെ ഇവരെ പരിചയപ്പെടണമെന്ന് താരത്തിന് തോന്നുകയായിരുന്നത്രേ. തുടര്‍ന്ന് താരം കാറില്‍ പിന്തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും ഇവര്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുക്കുകയും ചെയ്തു. സ്‌ക്രീനില്‍ കണ്ട നായികയെ തൊട്ടുമുമ്പില്‍ കണ്ട ഓട്ടോക്കാരി ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നെ സെല്‍ഫിക്കായി പോസ് ചെയ്യാനും തയ്യാറായി. ഭര്‍ത്താവ് മരിച്ചു പോയതിനെ തുടര്‍ന്ന് കുടുംബം പോറ്റാനായി ഓട്ടോ ഡ്രൈവറായി വേഷമിട്ട യുവതിയുടെ കഥ കേട്ടപ്പോള്‍ താരം ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന വനിതാ ഡ്രൈവറുടെ ആരാധികയായി മാറുകയും സഹായം ആവശ്യം വന്നാല്‍ വിളിച്ചാല്‍ ഒപ്പമുണ്ടാകുമെന്ന് താരം ഉറപ്പ് കൊടുക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.