ധ്യാന്‍ എന്റെ സ്വഭാവത്തിന്റെ മെയില്‍വേര്‍ഷന്‍; എനിക്ക് ഇഷ്ടമുളളത് മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് നടി നമിത പ്രമോദ്

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ എന്റെ സ്വഭാവത്തിന്റെ മെയില്‍വേര്‍ഷന്‍ ആണ്. എനിക്ക് ഇഷ്ടമുളളത് മാത്രമേ ചെയ്യാന്‍ പറ്റു ധ്യാനും അതുപോലെ തന്നെയാണെന്നും നടി നമിത പ്രമോദ്. ദൂല്‍ഖര്‍ സല്‍മാന്‍ ഫ്രണ്ടും ധ്യാന്‍ ശ്രീനിവാസന്‍ ബെസ്റ്റ് ഫ്രണ്ടുമാണെന്ന് നമിത പറഞ്ഞു. വിക്രമാദിത്യനില്‍ വരുമ്പോള്‍ ദുല്‍ഖറിനെക്കുറിച്ചുളള ചിത്രം മമ്മൂക്കയെ പോലൊരു വലിയ നടന്റെ മകന്‍ എന്നതായിരുന്നു.പക്ഷേ തികച്ചും സാധാരണക്കാരനെപ്പോലെ നിന്ന് എന്നെ അത്ഭുതപ്പെടുക്കിക്കളഞ്ഞു. നല്ല ചങ്ങാതിമാരായി ഞാനും ദൂല്‍ഖറും. ചിലരുടെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു റാപ്പോ ഫീല്‍ ചെയ്യും. ദുല്‍ഖറിന്റെയും, ധ്യാനിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ കംഫര്‍ട്ടബിള്‍ ആയി തോന്നാറുണ്ട്.

© 2024 Live Kerala News. All Rights Reserved.