വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോഷിനോരി ഒാഷുമിക്ക്; കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ നേട്ടം

സ്റ്റോക്കോം: 2016ലെ  വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജാപ്പാനീസ് ശാസ്ത്രജ്ഞന് . ജപ്പാന്‍കാരനായ യോഷിനോരി ഓഷുമിക്കാണ്  പുരസ്‌കാരം. ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.  ഓട്ടോഫാഗി എന്ന പ്രതിയഭാസത്തിന്റെ കണ്ടെത്തലിനുമാണ് പുരസ്‌കാരം. ജപ്പാനിലെ ഫുക്കുവോക്കയില്‍ 1945-ല്‍ ജനിച്ച യോഷിനോറി ടോക്കിയോ സര്‍വകലാശാലയില്‍ നിന്ന് 1974 ലാണ് പിഎച്ച്്ഡി നേടിയത്. അമേരിക്കയിലെ റോക്കീഫെല്ലര്‍ സര്‍വകലാശാലയില്‍ മൂന്നുവര്‍ഷം അധ്യാപകനായിരുന്ന യോഷിനോറി ജപ്പാനില്‍ തിരിച്ചെത്തിയാണ് ഗവോഷണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായത്. ടോത്തിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 2009  മുതല്‍ പ്രൊഫസറാണ് അദ്ദേഹം. ഊര്‍ജതന്ത്ര നൊബേല്‍ നാളെയും രസതന്ത്ര നൊബേല്‍ ബുധനാഴ്ചയും പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണു സമാധാന നൊബേല്‍ പ്രഖ്യാപനം.

© 2024 Live Kerala News. All Rights Reserved.