പിറവത്ത് ഗൃഹനാഥനും രണ്ട് മക്കളും മരിച്ചനിലയില്‍; ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം

കൊച്ചി: എറണാകുളം പിറവത്ത് നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗൃഹനാഥനും രണ്ടു മക്കളും വീട്ടിനുളളില്‍ മരച്ച നിലയില്‍.ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലച്ചുവട് വീട്ടില്‍ റെജി മക്കളായ അഭിനവ് (15), ആരുഷ് (12) എന്നിവരാണ് മരിച്ചത്. റെജിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ആത്മഹത്യയാണെന്നാണ് കരുതുന്നത്. ഇവര്‍ക്ക് സമീപം അബോധാവസ്ഥയിലായിരുന്ന റെജിയുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മരണത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.