അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി; അനൂപിനെ മാറ്റിയത് മഞ്ഞപ്പിത്ത ലക്ഷണത്തെ തുടര്‍ന്നാണെന്ന് ചെന്നിത്തല;ഹൈബി ഈഡനും ഷാഫി പറമ്പിലും നിരാഹാരം തുടരുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനെതിരേ നിയമസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്ന അനൂപ് ജേക്കബ് എംഎല്‍എയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും നിരാഹാരം അവസാനിപ്പിക്കാനോ ചികിത്സയ്‌ക്കോ അദ്ദേഹം തയാറായില്ല. ഉച്ചയ്ക്ക് പരിശോധന നടത്തിയപ്പോള്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും ആശുപത്രിയിലേക്ക് മാറണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഇടപെട്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനൂപിനെ മാറ്റിയത് മഞ്ഞപ്പിത്ത ലക്ഷണത്തെ തുടര്‍ന്നാണെന്ന് ചെന്നിത്തല വ്യക്തമാക്കി. അനൂപിനൊപ്പം നിരാഹര സമരം തുടങ്ങിയ ഹൈബി ഈഡനും ഷാഫി പറമ്പിലും സമരം തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.