ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനോടേ മാത്രമാണ് ഇഷ്ടം തോന്നിയത് അത് ശാലുവിനോട് മാത്രമാണെന്നും സജി ജി നായര്‍ പറയുന്നു. പതിനൊന്ന് വര്‍ഷക്കാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയത്. ശരിക്കും പ്രണയവിവാഹമായിരുന്നില്ല, രണ്ടുപേരുടെയും മനസ്സില്‍ ഒരിഷ്ടം ഉണ്ടായിരുന്നെങ്കിലും അത് പരസ്പരം സൂചിപ്പിച്ചിട്ട് പോലുമില്ല. ഞങ്ങളുടെ വീട്ടുകാരാണ് ് വിവാഹം ആലോചിച്ച് വരുന്നതെന്നും സജി അഭിപ്രായപ്പെട്ടു.
സീരിയലുകള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്താണ് സൗഹൃദം തുടങ്ങുന്നത്. പക്ഷേ ആ സൗഹൃദം ഇടയ്ക്കു പിരിയുകയുണ്ടായി. പിന്നീട് രണ്ടുപേരും രണ്ടുതരത്തിലേക്കുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു. ശാലു നൃത്ത രംഗത്തും ഞാന്‍ സീരിയല്‍ രംഗത്തും സജീവമായി. കുറച്ച് ഒതുങ്ങി ജീവിക്കുന്ന ആളാണ് ഞാനെന്നും അതിന്റെ ബുദ്ധിമുട്ട് ശാലു അനുഭവിക്കുന്നുണ്ടെന്നും തമാശയോടെ സജി പറഞ്ഞു. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു ഇരുവരുടെയും വിവാഹം.