നടി ശാലുമേനോന്‍ വിവാഹിതയായി; സീരിയല്‍ നടന്‍ സജി ജി. നായരാണ് വരന്‍

കൊച്ചി: സിനിമസീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം വക്കനാട് സ്വദേശിയായ സജി ജി. നായരാണ് വരന്‍. മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. ഇത് പാതിരാമണല്‍, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, എന്നി സിനിമയിലും ശാലു അഭിനയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്. വേണുഗോപാലിന്റെയും കലാദേവിയുടേയും മകളാണ് ശാലു മേനോന്‍. രാവിലെ പത്തിന് ഗുരുവായൂരിലായിരുന്നു താലികെട്ട്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും. വെള്ളിയാഴ്ച്ച സുരഭി ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരം നടത്തും. യു.ഡി.എഫ് സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ടും ശാലുമേനോന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. കേസില്‍ അറസ്റ്റിലായ ശാലു റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. സോളാര്‍ പാനല്‍ കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമായിരുന്നു ശാലുവിനെ കേസന്വേഷണത്തിനിടെ കുടുക്കിയിരുന്നത്. പിന്നീട് ഏറെ നാള്‍ സിനിമയില്‍നിന്നും സീരിയയില്‍ നിന്നും ശാലുമേനോന്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ നൃത്തത്തില്‍ അവര്‍ സജീവമായിരുന്നു.

© 2024 Live Kerala News. All Rights Reserved.