ജിയോ വെല്ലുവിളിച്ച് പുതിയ ഓഫറുമായി വോഡഫോണ്‍; 1 ജിബിക്ക് 9 ജിബി ഫ്രീ

റിലയന്‍സ് ജിയോ തുടക്കമിട്ട താരിഫ് യുദ്ധത്തില്‍ അണിചേര്‍ന്ന് വൊഡാഫോണ്‍ വന്നിരിക്കുന്നു. പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ജിബി നിരക്കില്‍ 10 ജിബി 3ജി/4ജി ഡേറ്റ നല്‍കുന്ന ഓഫര്‍ അവതരിപ്പിച്ചു. പുതിയ വൊഡാഫോണ്‍ വരിക്കാര്‍ക്ക് മാത്രമേ ഓഫറുള്ളൂ. (4ജി സ്മാര്‍ട്ട്‌ഫോണില്‍ കഴിഞ്ഞ ആറ് മാസക്കാലയളവില്‍ വൊഡാഫോണ്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകരുത്) മൂന്ന് മാസമാണ് ഓഫര്‍ വലിഡിറ്റി.ഒരു ജിബിയും അതിനു മുകളിലുമുള്ള ഡാറ്റാപ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് 9 ജിബി ഡാറ്റകൂടി ലഭ്യമാകുക. ഒരു ജിബി ഡാറ്റക്ക് നിലവില്‍ 250 രൂപയാണ്. ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി. ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ എല്ലാ സമയത്തും 9 ജിബി ഓഫര്‍ ലഭ്യമാകും. അതേ സമയം യുപി,ഹരിയാന,കര്‍ണാടക,ഗുജറാത്ത്,പശ്ചിമബംഗാള്‍, കേരള, തമിഴ്‌നാട്,മഹാരാഷ്ട്ര,ഗോവ,അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമെ ലഭ്യമാകൂ. ആജീവനാന്തം സൗജന്യ കോളിങും ഈ വര്‍ഷാവസാനം വരെ 4ജി ഡാറ്റയും ഫ്രീയായി നല്‍കിയ ജിയോ വെല്ലുവിളി മറികടക്കാന്‍ ഐഡിയ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ തുടങ്ങി എല്ലാ വമ്പന്‍ കമ്പനികളും ഓഫറുകള്‍ ഇറക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.