വാഷിങ്ങ്ടണിലെ മാളില്‍ വെടിവെപ്പ് നടത്തിയ അക്രമി പിടിയില്‍; പിടിയിലായത് ഓക്ക് ഹാര്‍ബര്‍ സ്വദേശിയായ ആര്‍ക്കെന്‍ സിറ്റിന്‍; 20 വയസ്സുകാരന്റെ വെടിവെപ്പില്‍ നാല് സ്ത്രീകളടക്കം അഞ്ച് പേരാണ് മരിച്ചത്

വാഷിങ്ങ്ടണ്‍: അമേരിക്കയിലെ വാഷിങ്ങ്ടണിലെ ബര്‍ലിങ്ടണ്‍ കസ്‌കേഡ് മാളില്‍ ശനിയാഴ്ചയുണ്ടായ വെടിവെപ്പ് നടത്തിയ അക്രമി പിടിയില്‍. ഓക്ക് ഹാര്‍ബര്‍ സ്വദേശിയായ ആര്‍ക്കെന്‍ സിറ്റിന്‍ ആണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. 20വയസ്സ് മാത്രം പ്രായമുള്ള ഇയാളുടെ വെടിവെപ്പില്‍നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന്് മുനപ് അക്രമി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാളില്‍ നിരായിധനായി കയറിയ യുവാവ് 10 മിനിട്ടിന് ശേഷം തോക്കുമായി നില്‍ക്കുന്ന ദൃശ്യം സിസിടീവി ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ വെടിവയ്പിന് കാരണം വ്യക്തമല്ല. പ്രദേശിക സമയം രാത്രി ഏഴു മണിക്കാണ് ആക്രമണമുണ്ടായത്. ഒരു ദിവസം മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് അക്രമിയെ പിടികൂടിയത്.

© 2025 Live Kerala News. All Rights Reserved.