വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണില്‍ ഷോപ്പിങ്മാളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്.ബര്‍ലിംഗ്ടണിലുള്ള കാസ്‌കേഡ് ഷോപ്പിങ് മാളിലാണ് സംഭവം.മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. എത്രപേരാണ് അക്രമം നടത്തിയതെന്നു വ്യക്തമായിട്ടില്ല. പൊലീസ് എത്തുന്നതിനുമുമ്പ് ആയുധധാരികള്‍ രക്ഷപെട്ടെന്നും ബുര്‍ലിങ്ടണ്‍ പൊലീസിനെ പ്രതിനിധീകരിച്ച് സര്‍ജന്റ് മാര്‍ക്ക് ഫ്രാന്‍സിസ് ട്വീറ്റ് ചെയ്തു. ആക്രമികള്‍ക്കായി തിരച്ചില്‍ തുടരുന്നു. വാഷിങ്ടണില്‍ പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് വെടിവെപ്പ് ഉണ്ടായത്. മാളിലെത്തിയ തോക്കുധാരി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി വാഷിങ്ടണ്‍ സ്റ്റേറ്റ് പട്രോള്‍ മാര്‍ക് ഫ്രാന്‍സിസ് അറിയിച്ചു. അജ്ഞാതനായ അക്രമി പൊലീസ് വരുന്നതിന് മുമ്പ് രക്ഷപ്പട്ടതായും ഒരാളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നതായും പൊലീസ്