കണ്ണൂരിലും കോട്ടയത്തും എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡും ജല പീരങ്കിലും പ്രയോഗിച്ചു.

കണ്ണൂര്‍: പാഠപുസ്‌കം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ സമരം രണ്ടാം ദിവസവും തുടരുന്നു.. കണ്ണൂരിലും കോട്ടയത്തും എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിചാല്‍ജ്ജ് നടത്തി. കൊടി കെട്ടിയ വടിയും കല്ലും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ പോലീസിനെ നേരിട്ടതിനെ തുടര്‍ന്ന്, പോലീസ് ഗ്രനേഡും ജല പീരങ്കി പ്രയോഗിച്ചു. എട്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട പോലീസ്-വിദ്യാര്‍ത്ഥി ഏറ്റുമുട്ടലില്‍ 40 പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.കെ റമീസ്, ഷീമ.ടി, ഏരിയ നേതാക്കളായ പ്രിയേഷ്(പള്ളൂര്‍), സൂരജ് (ഇരിട്ടി), രജീഷ്(പിണറായി) എന്നീവര്‍ക്ക തലയ്കാകണ് പരിക്കേറ്റത്. കോട്ടയത്തെ മാര്‍ച്ചില്‍ മാധ്യമ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.

File Photo: Calicut sfi march 6.7.15

© 2024 Live Kerala News. All Rights Reserved.