കൊല്ലം; കൊല്ലം കടയ്ക്കലില്‍ കാന്‍സര്‍ രോഗിയായ 90 കാരിയെ ബലാത്സംഗം ചെയ്തു.സമീപവാസി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് വൃദ്ധയുടെ മൊഴി. ബാബു എന്ന വിളിക്കുന്ന വിജയകുമാറിനെതിരെയാണ് മൊഴി.കാന്‍സര്‍ രോഗികൂടിയായ ഇവര്‍ ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ 20 വര്‍ഷമായി വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. അഞ്ചു ദിവസം മുന്‍പാണ് സംഭവം നടക്കുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന്റെ പുറകുവശത്തുള്ള വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു.
ഒച്ചവെച്ച് കരയുകയും കുതറിമാറാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അയാള്‍ തന്നെ വിട്ടില്ലെന്നും തനിക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും വൃദ്ധ പറയുന്നു. അതേസമയം പീഡനവിവരം പുറത്തറിയിക്കാനോ പരാതി നല്‍കാനോ ബന്ധുക്കള്‍ തയ്യാറായില്ലെന്ന ആരോപണവുമുണ്ട്. വൃദ്ധയ്ക്ക് വേണ്ട ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്. പീഡനം നടന്ന വിവരം അപ്പോള്‍ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. തന്റെ സ്വത്തുവകകള്‍ ബന്ധുക്കള്‍ ചേര്‍ന്നാണ് തട്ടിയെടുത്തതെന്നും ഇവര്‍ ആരോപിക്കുന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായംഗത്തം ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ദൈവം നീതി തരുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ അങ്ങനെ സമാധാനിച്ചിരിക്കാന്‍ എനിക്ക് കഴിയില്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്യണമെന്നുംവൃദ്ധ പറയുന്നു.