കൊല്ലം: എറണാകുളം കൊല്ലം റൂട്ടില്‍ കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയ്ക്ക് മാരാരിത്തോട്ടത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. ഇതിനെ തുടര്‍ന്ന് പത്തോളം പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഇന്നലെ രാത്രി 12.30ഓടെയാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിരുനെല്‍വേലിക്ക് സമീപത്തുനിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ നാലെണ്ണം പൂര്‍ണമായും മറിഞ്ഞു. ഇതോടെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം ഏറെനേരം തടസപ്പെട്ടു.
തുടര്‍ന്ന് പുലര്‍ച്ചയോടെ ഒരു പാളത്തിലൂടെയുളള ഗതാഗതം പുനഃസ്ഥാപിച്ചു. പാളത്തിന്റെ സ്ലീപ്പറുകള്‍ നടുവെ മുറിഞ്ഞുപോകുകയും അപകടത്തില്‍ വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ട്രെയിനിന്റെ ചക്രങ്ങള്‍ ഇളകി തെറിക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ വഴിയുളള ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ ഉച്ചകഴിയുമെന്നും തീവണ്ടികളെല്ലാം മണിക്കൂറുകളോളം വൈകിയേക്കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
കൊല്ലംആലപ്പുഴ പാസഞ്ചര്‍(നമ്പര്‍56300)
ആലപ്പുഴഎറണാകുളം പാസഞ്ചര്‍(നമ്പര്‍56302)
എറണാകുളംആലപ്പുഴ പാസഞ്ചര്‍(നമ്പര്‍56303)
ആലപ്പുഴകൊല്ലം പാസഞ്ചര്‍(നമ്പര്‍56301)
കൊല്ലംഎറണാകുളം പാസഞ്ചര്‍(നമ്പര്‍56392)
എറണാകുളംകായംകുളം പാസഞ്ചര്‍(നമ്പര്‍56387)
കൊല്ലംഎറണാകുളം മെമു(നമ്പര്‍66300)
എറണാകുളംകൊല്ലം മെമു(നമ്പര്‍66301)
കൊല്ലംഎറണാകുളം മെമു(നമ്പര്‍66302)
എറണാകുളംകൊല്ലം മെമു(നമ്പര്‍66303)
ഭാഗികമായി തടസപ്പെടുന്ന ട്രെയിനുകള്‍
എറണാകുളംകൊല്ലം മെമു(നമ്പര്‍ 66307)
കൊല്ലം എറണാകുളം മെമുവും (നമ്പര്‍: 66308) കോട്ടയം കൊല്ലം പാസഞ്ചറും (നമ്പര്‍: 56305) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല.