തിരുവനന്തപുരം: വാഴമുട്ടത്ത് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.ഹൈവേ പട്രോളിംഗ് എസ്‌ഐ സതീഷ് കുമാറിനാണ് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ ബൈക്ക് എസ്‌ഐയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തിന് ശേഷം ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. എസ്‌ഐയുടെ തലയ്ക്കും മുഖത്തിനും കാല്‍മുട്ടിനും പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. KL-01BQ 7446 എന്ന ബൈക്കിലെത്തിയവരാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് നൗഫി, ഷിബി എന്നിവരാണ് ബൈക്ക് ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഉരുവരെയും ഉടന്‍കസ്റ്റഡിയിലെടുക്കും. തിരുവനന്തപുരം സ്വദേശി എ.എം.ആഷിഖിന്റേതാണ് ബൈക്കെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.