തിരുവനന്തപുരം: ബിജെപി എംപിമാരുടെ സംഘം ഇന്ന് തിരുവനത്തപുരത്ത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രത്തില്‍ നിന്നുള്ള ബി.ജെ.പി എംപിമാരുടെ സംഘം തിരുവനന്തപുരത്തെത്തുന്നത്. സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായ സ്ഥലങ്ങളും സന്ദര്‍ശിക്കും. ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി, നന്ദകുമാര്‍ ഹെഗ്‌ഡേ, നളിന്‍ കുമാര്‍ കട്ടേല്‍,റിച്ചാര്‍ഡ് ഹേ എന്നിവരാണ് സംഘത്തിലുള്ളത്. ആദ്യം ആക്രമിക്കപ്പെട്ട സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കും. അതിന് ശേഷം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം ആഭ്യന്തര സെക്രട്ടറിയേയും, ഡിജിപിയേയും സന്ദര്‍ശിക്കും, ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച. തിരുവനന്തപുരത്ത് വലിയ ശാല ഉള്‍പ്പെടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായ സ്ഥലങ്ങളും എംപിമാരുടെ സംഘം സന്ദര്‍ശിക്കുന്നുണ്ട്.