ന്യൂയോര്‍ക്ക്: മാന്‍ഹട്ടന്‍ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ക്ക് പരിക്ക്. നഗരത്തിലുള്ള വേസ്റ്റ് ബിന്നിലുണ്ടായിരുന്ന ഒരു കാന്‍ ആണ് പൊട്ടിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഇത് പൊട്ടിത്തെറിക്കുകായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രാദേശിക സമയം 8.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരില്‍ പൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടന സമയത്ത് നൂറ് കണക്കിന് ആളുകള്‍ പ്രദേശത്തുണ്ടായിരുന്നു. സ്‌ഫോടത്തെ തുടര്‍ന്ന് ഭീകരവിരുദ്ധസേനയടക്കം പരിശോധനനടത്തി. തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കാമെന്ന സംശയത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ പോലീസ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്.