വാഷിങ്ടന്‍: ഭീകരസംഘടനയായ ഐഎസ് വാര്‍ത്താവിനിമയ മന്ത്രിയായ അബു മുഹമ്മദ് ഫുര്‍ഖാനാണ് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍. ഈമാസം ഏഴിനു റാഖയില്‍ നടത്തിയ ആക്രമണത്തില്‍ വയേല്‍ അഡല്‍ സല്‍മാന്‍ എന്ന അബു മുഹമ്മദ് ഫുര്‍ഖാനാണ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂട്ടക്കൊലകളുടെ വിഡിയോകളും ചിത്രങ്ങളും പുറത്തുവിടുന്നതിന്റെ ചുമതല വഹിച്ചിരുന്നത് സല്‍മാന്‍ ആയിരുന്നു.റാഖയിലെ സല്‍മാന്റെ വീടുലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഐഎസിന്റെ പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കിടെ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യം നടത്തിയ ആക്രമണത്തില്‍ ഐഎസ് വക്താവ് അല്‍ അഡ്‌നാനി കൊല്ലപ്പെട്ടിരുന്നു.