ഇന്ത്യന്‍ വംശജനായ ഐഎസ് ഭീകരന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു; ഭീകരസംഘടനയിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിന്റെ ചുമതലക്കാരനാണ് നീല്‍ പ്രകാശ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ഐഎസ് ഭീകരന്‍ നീല്‍ പ്രകാശ് അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നീല്‍ പ്രകാശ് എന്ന അബു ഖാലിദ് അല്‍ കംബോഡി എന്ന ഐഎസ് ഭീകരനാണ് ഇറാഖില്‍ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ ഐഎസ് എന്ന ഭീകരസംഘടനയിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിന്റെ പ്രധാന ചുമതലക്കാരനായിരുന്നു നീല്‍ പ്രകാശ്. ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഓസ്‌ട്രേലിയയും അമേരിക്കയും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇയാള്‍ ഇറാഖിലുണ്ടെന്നു കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് ആണ് ഇക്കാര്യം അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.