രാജ്യറാണി,അമൃത എക്‌സപ്രസ് എന്നീ ട്രെയിനുകളില്‍ ബോംബ് ഭീഷണി; ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ രണ്ട് തീവണ്ടിയും നിര്‍ത്തിയിട്ടു; പരിശോധന നടത്തുന്നു

ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം -നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം- പാലക്കാട് അമൃത എക്‌സപ്രസ് എന്നീ ട്രെയിനുകളില്‍ ബോംബ് ഭീഷണിയുണ്ടായി. രണ്ട് ട്രെയിനുകളും ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട്  പരിശോധന നടത്തുകയാണ്. ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വാങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്പറുകളിലേക്ക് വിളിച്ച് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു.  ഫോണ്‍ ചെയ്തയാള്‍ തൃശ്ശൂരില്‍ ഇറങ്ങി. ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ ഫോണിന്റെ ഉടമയായ യുവാവാണ് വിവരം പൊലീസിനെ അറിയിച്ചത്.ഫോണില്‍ നിന്ന് വിളിച്ച നമ്പറുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് ഫോണ്‍ വിളിച്ചതെന്ന് കരുതുന്നു. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പ്ലാറ്റ്‌ഫോമില്‍വച്ചായതിനാല്‍ മറ്റു ട്രെയിനുകളുടെ സമയക്രമീകരത്തെ ബാധികില്ല.

© 2024 Live Kerala News. All Rights Reserved.