വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു; മറ്റൊരാളുമായി ധന്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതില്‍ പ്രകോപിതനായ പ്രതി വീട്ടുകാരില്ലാതിരുന്ന സമയത്ത് ആക്രമിക്കുകയായിരുന്നു

കോയമ്പത്തൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ച തമിഴ്‌നാട് സ്വദേശിനിയെ മലയാളി യുവാവ് കുത്തിക്കൊന്നു. കോയമ്പത്തൂര്‍ അന്നൂരില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ ധന്യയാണ് മരിച്ചത്. പാലക്കാട് കുത്തന്നൂര്‍ സ്വദേശിയായ സഹീറാണ് ് കൊല നടത്തിയത്. കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇന്നലെ രാത്രിയാണ് സംഭവം. ഏറെക്കാലമായി സഹീര്‍ ധന്യയോട് പ്രണയാഭ്യര്‍ഥന നടത്തുന്നു. എന്നാല്‍, അടുത്തിടെ മറ്റൊരാളുമായി ധന്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി വീട്ടുകാരില്ലാതിരുന്ന സമയത്ത് ധന്യയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കോയമ്പത്തൂര്‍ പൊലീസും പാലക്കാട് സൗത്ത് പൊലീസും അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.