മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുക’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി; കിടിലന്‍ വീഡിയോ കാണാം; റിലീസ് ഒക്ടോബര്‍ 7ന്

കൊച്ചി: വൈശാഖ് സംവിധാനം ചെയ്യുന്ന ‘പുലിമുരുക’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം കൂടിയാണ് ഇത്. ആക്ഷന്‍ രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ ആകര്‍ഷണം. ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 7നാണ്. ചിത്രത്തിലെ പുള്ളിപ്പുലിയുമായുള്ള സംഘട്ടനരംഗങ്ങളും ലാലിന്റെ വേറിട്ട ഗെറ്റപ്പും ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു.കേരളത്തിന് പുറമേ വിയറ്റ്‌നാം, ദക്ഷിണാഫ്രിക്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. മോഹന്‍ലാലിനൊപ്പം കമാലിനി മുഖര്‍ജി, നമിത, ജഗപതി ബാബു, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹോളിവുഡ് സിനിമകളുടെ സംഘട്ടനസംവിധായകനായ പീറ്റര്‍ ഹെയ്‌നും ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

© 2024 Live Kerala News. All Rights Reserved.